ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ സിദ്ധാന്തവും അനുഭവവും

he Cracked Mirror an Indian Debate on Experience and Theory – Gopal Guru, Sundar Sarukkaiആദ്യം ആശയം ഉണ്ടായി എന്നും പിന്നീട് അതിന്റെ ഭൗതിക യാഥാര്‍ത്ഥ്യം ഉണ്ടായിയെന്നും വാദിക്കുന്ന ഹെഗലിയന്‍ ആശയവാദത്തെ മാര്‍ക്‌സ് നിര്‍വചിച്ചത് ‘ അത് കേവലം തിരിച്ചുവെച്ച കണ്ണാടി’മാത്രമാണ് എന്നാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നങ്ങളെ ആശയവാദത്തിന്റെ വിചാരമൂല്യങ്ങള്‍ക്ക് പരിഹരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. അത് കൊണ്ട് തന്നെ കണ്ണാടി എന്ന ബിംബത്തിലുള്ള ” Subjectivism”- ആത്മനിഷ്ഠാപരതയെ ക്കുറിച്ചുള്ള, വിശിഷ്യാ അനുഭവത്തെ ( Experience)ക്കുറിച്ചുള്ള ആലോചനകള്‍ മാക്‌സ് വെബറില്‍ തുടങ്ങുന്ന സമൂഹശാസ്ത്രസിദ്ധാന്തങ്ങളില്‍ സജീവമാണ്. അനുഭവം സിദ്ധാന്തത്തിന്റെ മുന്നുപാധിയാണോ അതോ സിദ്ധാന്തം അനുഭവത്തെ നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്ന പ്രാഥമിക സംശയങ്ങളെ പ്രശ്‌നവത്കരിക്കാനാണ് ഗോപാല്‍ ഗുരുവും സുന്ദര്‍ സറൂകായും പ്രസ്തുത പഠനത്തിലൂടെ ശ്രമിക്കുന്നത്. കണ്ണാടിയുടെ സവിശേഷത പോലെ സിദ്ധാന്തവും അനുഭവവും പരസ്പരം പ്രതിഫനാത്മക സ്വഭാവമുള്ളതാണെങ്കിലും ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ സിദ്ധാന്തവും അനുഭവവും ജ്ഞാനശാസ്ത്രപരമായി തന്നെ സംഘര്‍ഷത്തിലേര്‍പ്പെട്ടുവെന്നാണ് ഗുരു പറയുന്നത്. ആമുഖത്തില്‍ പറയുന്നത് പോലെ അംബേദ്കര്‍ ജാതിയെക്കുറിച്ചുള്ള തന്റെ വിമര്‍ശനത്തില്‍ ‘അനുഭവം’ എന്ന ഘടകം അറിയാനുള്ള, ചിന്തിക്കാനുള്ളതിന്റെ മൗലിക ഘടകമായി കണ്ടിരുന്നു. എന്നോട് സ്‌കൂളില്‍ മാറിയിരിക്കാന്‍ അവശ്യപ്പെടുന്നത് വരെ എനിക്ക് തൊട്ടുകൂടായ്മ എന്തെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നുവെന്ന് അംബേദ്കര്‍ പറയുന്നതും അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. അത് കൊണ്ട് സമൂഹശാസ്ത്രപഠനങ്ങളിലെ ‘ അനുഭവത്തിന്റെ അഭാവം’ അവ പുലര്‍ത്തേണ്ട നീതിയുടെയും ധാര്‍മികതയുടെയും പ്രശ്‌നമാണ് എന്ന് ഗുരു ചൂണ്ടികാണിക്കുന്നുണ്ട്. അറിവിനെ സമാഹരിക്കാനും വിതരണം ചെയ്യാനും വിലയിരുത്താനും സിദ്ധാന്ത രൂപീകരണം നടത്താനും യോഗ്യന്‍ വരേണ്യ ജാതിക്കാരനാണെന്നും ( Theoratical Pandits) അടിച്ചുവാരുക, കക്കൂസ് വൃത്തിയാക്കുക തുടങ്ങിയ ശാരീരിക ജോലികളില്‍ മാത്രം കഴിവുള്ളവനാണ് കീഴ്ജാതിക്കാരനെന്നും (Emperical Shudras) നിര്‍വചിക്കുന്ന ജാതിയധിഷ്ഠിത തൊഴില്‍ഘടനയുടെ ‘യുക്തി’ പിന്നീട് വന്ന സമൂഹശാസ്ത്രപഠനങ്ങളിലും അവയുടെ രീതിശാസ്ത്രപരമായ നിര്‍മ്മാണത്തെയും കീഴ്‌പ്പെടുത്തിയിരുന്നു. ഇത്തരം ബ്രഹ്മണ കേന്ദ്രീകൃത ഇന്റലെക്ച്വല്‍ Habitusനോട് ജ്ഞാനശാസ്ത്രപരമായി നേരിടണമെങ്കില്‍ Insider Perspective ദലിത് പഠനങ്ങളില്‍ ഒരു പരിധി വരെ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഗോപാല്‍ ഗുരുവിന്റെ ആന്തരിക അനുഭവങ്ങളെക്കുറിച്ചുള്ള വാദത്തെ(ദലിതനായാല്‍ മാത്രമേ ദലിത് അനുഭവം സാധ്യമാവൂ) വിശകലനം ചെയ്ത് കൊണ്ട്, What is Lived Experience, Who has right to theroize എന്നീ ചോദ്യങ്ങള്‍ക്ക് സുന്ദര്‍ സറൂകായ് സൂക്ഷ്മമായി മറുപടി പറയുന്നുണ്ട്. പൊതുമണ്ഡലം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ യൂണിവേഴ്‌സലിസം എന്ന സങ്കല്‍പ്പനത്തിലൂടെ ഹെബര്‍മാസ് നാസി ജര്‍മനിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ഉപയോഗിച്ചാണ് ദലിതരെക്കുറിച്ച് ദലിതര്‍ അല്ലാത്തവര്‍ എഴുതിയ പഠനങ്ങളെ സറൂകായ് പ്രതിരോധിക്കുന്നത്. ഫിലോസഫിയും സോഷ്യല്‍ സയന്‍സും പരസ്പരം സംവാദത്തിലേര്‍പ്പെട്ട് ജാതി, തൊട്ടുകൂടായ്മ, അനുഭവം, സിദ്ധാന്തം എന്നിവയെക്കുറിച്ച് എഴുതപ്പെട്ട ഒമ്പത് സുദീര്‍ഘ ലേഖനങ്ങളാണെങ്കിലും ആദ്യത്തെ Egalitarianism and The Social Sciences in India, Experience and Theory : From Hebermas to Gopal Guru എന്നീ രണ്ട് ലേഖനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രസ്തുത രണ്ട് ലേഖനങ്ങള്‍ എക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്‌ലിയില്‍ പ്രസിദ്ധീകരിച്ചതിനുശേഷം ജെഎന്‍യു, എച്ച് സി യു തുടങ്ങിയ സര്‍വകലാശാലകളില്‍ തുടര്‍ച്ചയായ സംവാദത്തിന്റെ വിഷയമായി പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കം രൂപപ്പെട്ടിരുന്നു. ഏതായാലും പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്രത്തോടുള്ള പൂര്‍ണ്ണ വിധേയത്വവും ഇന്ത്യന്‍ പഠനങ്ങളിലെ സവര്‍ണ്ണ സിദ്ധാന്തങ്ങളെയും മറികടക്കാന്‍ ദലിത് പഠനങ്ങള്‍ക്ക് പുതിയ രീതിശാസ്ത്രപരമായ/ജ്ഞാനശാസ്്ത്രപരമായ അഴിച്ചുപണി അനിവാര്യമാണ് എന്ന് പ്രസ്തുത കൃതി ആവശ്യപ്പെടുന്നുണ്ട്.സോഷ്യല്‍ സയന്‍സില്‍ കീഴാള ദലിത് വിദ്യാര്‍ഥികള്‍ കേവലം ‘എംപരിക്കലാണ് എന്ന് സവര്‍ണതന്ത്രത്തെക്കുറിച്ച് ഗോപാല്‍ ഗുരു പറയുന്നു ഇങ്ങനെ: ” Social Science Discourse in India is being closely disciplined by Self-Appointed Juries who sit in the apex court and decide what is the correct practice according to the canons ? These Juries decide what is theory and what is trash?.The high priests of theory don’t mind Dalits doing emperical studies. Some of them base thier theoratical premised based on data collected by Dalits. Social science practice therefore lacks moral standing. The theory doesn’t attract the Dalit also because the latter lacks internal moral reasoning.”ഹോളോകാസ്റ്റില്‍ താനും തന്റെ കുടുംബവും അനുഭവിച്ച പീഡനങ്ങളെ മുന്‍നിര്‍ത്തി, lived Experince is only a way to theorize എന്ന ലെവിനാസിന്റെ നിലപാടാണ് ഗുരുവിന്റേതെന്ന് നിരീക്ഷിക്കുന്ന സുന്ദര്‍സറൂകായ് lived Experienceനെക്കുറിച്ച് വിശദീകരിക്കുന്നു”Lived Experienc is not about freedom of experience but the lack of freedom in an experience. To be a Dalit subject is to be opressed in no choice of escaping oppression. Then Dalit experience is not about sharing thier lifestyles, living with them but to share what they cannot have.”

Leave a Reply

Your email address will not be published. Required fields are marked *