സെക്കുലറിസവും ലിബറലിസവും

സെക്കുലറിസവും ലിബറലിസവും ഹ്യൂമനിസ്റ്റിക്കാണെന്ന് കരുതുന്ന ഒരുപാട് റൊമാൻ്റിക് സുഹൃത്തുക്കളുണ്ട്. എന്നാൽ ആ വാദം രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ-സാംസ്കാരിക കാരണങ്ങളെ നിർത്തിയിട്ടുള്ള പഠനങ്ങൾ അവർ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ അവരുടെ നിലപാടുകൾ പലപ്പോഴും തമാശയായി തോന്നാറുണ്ട്. പുസ്തകപരിചയത്തിൻ്റെ അഞ്ചാം ഘട്ടത്തിൽ ‘അപകോളനീകരണ വായനയിലെ ഇസ്ലാമും മുസ്ലിങ്ങളും’ എന്ന പുസ്തകത്തെയാണ് വായിക്കുന്നത്.കൊളോണിയൽ രാഷ്ട്രീയത്തിനും സംസ്കാരത്തിനുമെതിരായ വമ്പിച്ച സമരങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ടെങ്കിലും അതിൻ്റെ ജ്ഞാന രൂപങ്ങൾക്കെതിരായ ധൈഷണികവും അക്കാദമികവുമായ ആലോചനകൾ അധികമൊന്നും സംഭവിച്ചിട്ടില്ല. അതിൻ്റെ അഭാവങ്ങൾ പൊതുമണ്ഡലത്തിൽ രൂപപ്പെടുന്ന തീരുമാനങ്ങളിൽ പ്രതിഫലിക്കാറുണ്ട്.ദേശീയ, പ്രാദേശിക തലത്തിൽ യാഥാർഥ്യമായി മാറിക്കഴിഞ്ഞ ഇസ്ലാം ഭീതിയുടെ വംശാവലി മനസ്സിലാക്കാനും ഫലപ്രദമായി നേരിടാനുള്ള ധൈഷണിക കരുത്ത് നേടാനും ഇതിലെ ചില പഠനങ്ങൾ ഉപകരിക്കും.’മുസ്ലിം ശത്രു’ ഇമേജ് യൂറോപ്യൻ സ്വത്വം ഇപ്പോഴും രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രധാന പ്രധാന ഘടകമാണ്.ആധുനിക യൂറോകേന്ദ്രീകൃത രാഷ്ട്രത്തിൻ്റെ ആധിശാധിപത്യം വിജ്ഞാനപ്രദമാണ് (epistemic domination). ‘സെമിറ്റിക്’ എന്നത് ഇല്ലായ്മ ചെയ്യേണ്ടത് പരമായ യൂറോപ്പിൽ സ്ഥാപിക്കുകയും ചെയ്തു രൂപമാണ് ഇന്ന് ഇസ്ലാമോഫോബിയ. ഇത് ഇന്ത്യൻ കോൺറ്റക്സറ്റിൽ ബ്രാഹ്മണാധിപത്യമായി വരുന്നു എന്നുമാത്രം.യൂറോകേന്ദ്രീകൃതമായ സമീപനങ്ങൾ വ്യവസ്ഥപരമായ (systemic) ശ്രേണീകൃതമായ(hierarchical) കൊളോണിയൽ രൂപത്തെ (matrix) സ്ഥിരപ്പെടുത്തുന്നു. ജ്ഞാനഹത്യയാണ് കൊളോണിയൽ അധിനിവേശം സാധ്യമാക്കിയ വംശീയ ഉന്മൂലനങ്ങളിലൊന്ന്.ആധുനിക ദേശരാഷ്ട്രങ്ങൾ നിർവഹിക്കുന്ന വയലൻസിനെക്കുറിച്ചാണ് തലാൽ അസദ് സംസാരിക്കുന്നത്. വയലിൻസിൻ്റെ കർതൃത്വം യാതനകൾ അനുഭവിക്കുന്ന ഒരു വിഭാഗത്തെ ഏൽപ്പിക്കുന്നു. മുസ്ലിങ്ങൾ ഏതുസമയത്തും ലോകത്തിനുമേൽ വയലൻസ് പ്രയോഗിക്കാൻ ശേഷിയുള്ളവരായാണ് ദേശരാഷ്ട്രങ്ങൾ മുസ്‌ലിംകളെ അടയാളപ്പെടുത്തുന്നത്. പൊതുസമ്മതിയായി മാറിയ മുസ്‌ലിംവിരുദ്ധ വംശീയ വ്യവഹാരങ്ങൾ ‘മുസ്ലിം പ്രേത’ത്തെ നിർമ്മിച്ച് ഉന്മൂലനം ചെയ്യുമെന്ന് വാദിക്കുന്നു.സ്റ്റേറ്റ് വയലൻസിനെ നിരീകരിക്കുന്നവരാണ് ലിബറലുകൾ. യുഎസ് നിർവചന ഭീകരർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.(സി.ഐ.എ നടത്തുന്ന അധിനിവേശങ്ങളെ, ഭീകരതകളെ ‘സ്റ്റേറ്റ് വയലൻസ്’ സാധൂകരണം നൽകുന്നു).അമേരിക്കൻ വ്യവഹാരങ്ങളിൽ മതേതരത്വത്തിൻ്റെ പ്രത്യേകതരം വ്യാഖ്യാനത്തെ സബാ മഹ്മൂദ് പരിശോധിക്കുന്നുണ്ട്. ഒരു പ്രത്യേക മതത്തിൻ്റെ ആശയങ്ങളും സങ്കല്പനങ്ങളും ഭരണകൂടത്തിൻ്റെ പോളിസികളിലെ നിർണയ ഘടകങ്ങളാണ്. വിവേചന സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന സെക്യൂലരിസത്തെയാണ് ലിബറലുകൾ കേന്ദ്ര ചിന്തയാക്കുന്നത്. അപ്പോൾ മുഖമക്കനയുടെ കാര്യത്തിൽ സ്റ്റേറ്റ് നിലപാടിനൊപ്പം ലിബറലുകൾ നിലകൊള്ളുന്നതോ?.സെക്കുലറിസം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പരിഹാരമാണോ ഇന്ത്യയിൽ സാധ്യമാവുന്നത്. സെക്കുലറിസം വാഗ്ദാനം ചെയ്യുന്ന വ്യത്യസ്തതകളെയും ബഹുസ്വരതെയും ആഘോഷിക്കുകയല്ല ഇന്ത്യൻ ലിബറലുകൾ ചെയ്യുന്നത് മറിച്ച് പൗരൻ്റെ വിവേചനാധികാരത്തെ റദ്ദ് ചെയ്യുകയാണ്.ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വം ഹൈന്ദവൽക്കരിക്കപ്പെട്ടിട്ടുണ്ട്. 1980കൾക്ക് ശേഷം ശക്തിപ്പെട്ടിട്ടുള്ള ഹിന്ദുത്വയെ ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയെ ഒരു പ്രത്യയശാസ്ത്രമായി ഉപയോഗിക്കണമെന്ന പുരോഗമനവാദികളുടെ ആവശ്യം കഴമ്പില്ലെന്നാണ് പ്രിതം സിംഗ് വിശ്വസിക്കുന്നത്.തീവ്രദേശീയവാദികളെ മുൻനിർത്തിയുള്ള ഭരണഘടനാ വ്യവഹാരത്തിൽ ഹിന്ദുത്വ അന്തർലീനമാണ്. ഇന്ത്യാ വിഭജനത്തിന് മുമ്പ് ക്യാബിനറ്റ് മിഷൻ 1946ൽ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഫെഡറൽ സംവിധാനത്തിന് കീഴിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ അധികാരം നൽകുക എന്നതായിരുന്നു ആ തീരുമാനം. ഹിന്ദുത്വാധിപത്യത്തിൻ്റെ വഴിവെക്കലിനെ തടയാനുള്ള മുസ്ലിംലീഗിൻ്റെ നിലപാടതായിരുന്നു. എന്നാൽ ഈ നിലപാടിനെ പ്രാവർത്തികമാക്കാൻ നെഹ്റു തുനിഞ്ഞില്ല.

SALEEM DELI

Leave a Reply

Your email address will not be published. Required fields are marked *