Muslim Friends : Their Faith and Feeling an Introduction to Islam / Rollend E Miller

ര്‍ഷക്കാലത്തെ ഇന്ത്യന്‍ മുസ്ലിം അനുഭവങ്ങളുടെ പശ്ചാത്തലത്തിലെ ഇസ്ലാം മതത്തെക്കുറിച്ചുള്ള നീണ്ട ആഖ്യാനമാണ് പ്രസ്തുത കൃതി. പ്രമുഖ നോവലിസ്റ്റായ റുഡ് യാര്‍ഡ് ക്ലിപ്പിംഗിന്റെ വാചകമായ ‘ East is east, and west is west, and never the twain shall meet

Muslim Friends : Their Faith and Feeling an Introduction to Islam / Rollend E Millerലൂതര്‍ കോളേജ് അധ്യാപകനും Kenneth Cragg, Wilfred Cantwell Smith ന്റെയും ശിഷ്യനായ റോളണ്ട് ഇ മില്ലറെ സാധാരണ നാം പരിചയപ്പെടാറുള്ളത് അദ്ദേഹം എഴുതിയ Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity എന്ന കൃതിയിലൂടെയാണ്. എന്നാല്‍ മില്ലറുടെ തന്നെ ഇരുപത്തിനാല് വര്‍ഷക്കാലത്തെ ഇന്ത്യന്‍ മുസ്ലിം അനുഭവങ്ങളുടെ പശ്ചാത്തലത്തിലെ ഇസ്ലാം മതത്തെക്കുറിച്ചുള്ള നീണ്ട ആഖ്യാനമാണ് പ്രസ്തുത കൃതി. പ്രമുഖ നോവലിസ്റ്റായ റുഡ് യാര്‍ഡ് ക്ലിപ്പിംഗിന്റെ വാചകമായ ‘ East is east, and west is west, and never the twain shall meet ” ഉദ്ധരിച്ച് കൊണ്ട് തന്നെ പടിഞ്ഞാറും യൂറോപ്പും ഇസ്ലാമിനെ മനസ്സിലാക്കിയത് ബിംബങ്ങളും വാര്‍പ്പുമാതൃകകളും കാരിക്കേച്ചറുകളും അടങ്ങിയ ഒരു പാഠ(Text) ത്തിന്റെ അകത്ത് നിന്നാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അത് കൊണ്ട് ആമിന-അബ്ദുല്ല എന്നീ ദമ്പതികളുടെ ദൈനംദിനജീവിതങ്ങളെ വിശദീകരിച്ചുകൊണ്ട് തന്നെ മതത്തിലെ പാഠ കേന്ദ്രീകൃത ആഖ്യാനങ്ങളെ മനസ്സിലാക്കാനുള്ള ലഘു ശ്രമമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. പൊതുവെ മതങ്ങളെ മനസ്സിലാക്കേണ്ടത് പാഠം മാത്രം നോക്കിയാണോ അതോ അവ പിന്തുടരുന്ന വിശ്വാസികളുടെ ജീവിതം നോക്കിയാണോ എന്ന ചോദ്യം നമ്മെ ഏറെ സംഘര്‍ഷത്തിലാക്കുന്നുണ്ടെങ്കിലും ദൈനംദിന ജീവിതങ്ങളുടെ ആഖ്യാനം( Every day life ) എന്നത് ഒരു വിശകലനോപാധിയായി ഇന്ന് മാനക വ്യവഹാരങ്ങളില്‍ മാറിയതായി കാണാം. ഫ്രഞ്ച് പണ്ഡിതനായ മിഷേല്‍ ഡി കാര്‍തെയുടെ The practice of Everyday Life എന്ന കൃതി ഇവയില്‍ പ്രസിദ്ധമാണ്. മില്ലറുടെ ഈ കൃതിയില്‍ മാപ്പിള കുടുംബത്തിലെ ആമിനയുടെയും അബ്ദുല്ലയുടെയും സംഭാഷണങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉള്‍കൊള്ളിക്കുന്നതിനോടൊപ്പം ഇസ്്‌ലാം മതത്തെക്കുറിച്ചും അവയിലെ ആചാരപ്രമാണങ്ങളെക്കുറിച്ചും ആമുഖമായി പ്രതിപാദിക്കുന്നതായി കാണാം. ഏതായാലും ആധുനികതയുടെയും മതേതരത്വത്തിന്റെയും പശ്ചാത്തലത്തില്‍ Traditional/ Revivalist മുസ്ലിം ജീവിതങ്ങളുടെ പൊരുത്തക്കേടുകളും സംഘര്‍ഷങ്ങളും സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇസ്ലാമിനെ മനസ്സിലാക്കാന്‍ Friendship ഒരു പ്രധാന മാര്‍ഗമാണെന്ന് ഈ കൃതി തെളിയിക്കുന്നു.പുസ്തകത്തൈക്കുറിച്ച് ഒരു അറേബ്യന്‍ പഴമൊഴിയിലൂടെ മില്ലർ പരിചയപ്പെടുത്തുന്നത് ഇങ്ങനെ” There is an old Arab proverb that i like to quote ‘ What comes from the lips reaches the lips , what comes from the heart reaches to the heart, whatever the merits of the material, perhaps it will be clear to the reader that it has come from the heart “സൗഹൃദവും മതവും എങ്ങനെ ബന്ധപ്പെടുന്നുവെന്ന് Cantwell Smith പറയുന്നുണ്ട്.” The study of religion is the study of persons. of the all branches of human inquiry, hardly any deals with an area so personal as this… The student has to don’t with religious system basically, but with religious persons or at least, with something interior to persons “കുറിപ്പ് ഉപകരിക്കുമെന്ന പ്രതീക്ഷയോടെ…..😊🥰

Leave a Reply

Your email address will not be published. Required fields are marked *