സാമൂഹിക സ്വാതന്ത്രമില്ലായ്മ(Social Unfreedom)

Development as Freedom – Amartya Sen” ധാക്കയിലെ തറവാട്ടുവീട്ടുമുറ്റത്ത് ചെറുപ്രായത്തില്‍ ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് രക്തം വാര്‍ന്നൊലിക്കുന്ന ശരീരവുമായി ഒരു മനുഷ്യന്‍ ഗൈറ്റ് കടന്ന് അകത്തേക്ക് ഓടിവരുന്നത്. അദ്ദേഹത്തിന്റെ പുറത്ത് ആരോ കത്തി കൊണ്ട് കുത്തിയിരിക്കുന്നു… ഇന്ത്യ-പാക് വിഭജനത്തിന്റെ തൊട്ടുദിനങ്ങള്‍ക്ക് മുമ്പ് ഹിന്ദു-മുസ്ലിം കലാപം മൂര്‍ഛിച്ചുവരുന്ന ദിനങ്ങളായിരുന്നു അത്. കുത്തേറ്റ മനുഷ്യന്റെ പേര് കാദര്‍മിയ എന്നാണ്. അയല്‍പക്ക വീട്ടിലേക്ക് ജോലിക്കെത്തിയ സാധാരണക്കാരനായ കൂലിപണിക്കാരനാണ് മുസ്ലിമായ കാദര്‍മിയ. അക്രമിക്കപ്പെട്ടത് ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്നാണ്. ഏതായാലും കയറി വന്ന പാടെ ഞാന്‍ വെള്ളം കൊടുത്തു. അന്നേരം വീട്ടിലുണ്ടായിരുന്ന എന്റെ അഛനാണ് ആ പാവം മനുഷ്യനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അന്ന് മരണക്കിടക്കയില്‍ കാദര്‍മിയ കരഞ്ഞ് കൊണ്ട് ഞങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ് ” അപകടം പിടിച്ച ഈ സമയത്ത് ദുരെങ്ങും പോയി പണിയെടുക്കണ്ടാ എന്ന് എന്റെ ഭാര്യ പല പ്രാവശ്യം എന്നോട് പറഞ്ഞിരുന്നു. പക്ഷേ വീട്ടിലെ ദാരിദ്ര്യം എന്നെ അടങ്ങിയിരിക്കാന്‍ സമ്മതിച്ചിരുന്നില്ല”( നമ്മുടെ നാടുകളിലും ഇത്തരം സ്ഥലങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ലഎന്ന ബോധ്യത്തോടെ)നോബേല്‍ സമ്മാന ജേതാവും മികച്ച എക്കോണമിസ്റ്റുമായ അമര്‍ത്യാസെന്‍ തന്റെ കുട്ടിക്കാല അനുഭവം കൃതിയുടെ തുടക്കത്തിൽ വിവരിച്ചത് നാളിതുവരെ Development നെക്കുറിച്ച് ഉണ്ടായ ക്ലീഷേ നിര്‍വചനങ്ങളെ പൊളിച്ചെഴുതികൊണ്ടുതന്നെയാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്രമില്ലായ്മ അതായത് പട്ടിണി ( Economic Unfreedom) അയാളുടെ തന്നെ സാമൂഹിക സ്വാതന്ത്രമില്ലായ്മ(Social Unfreedom)-മരണത്തിലേക്ക് നയിക്കുന്നുവെന്ന് പറഞ്ഞാല്‍, ജിഡിപിയും സര്‍വ്വേ റിപ്പോര്‍ട്ടും ന്യൂമറിക്കേല്‍ ഡാറ്റയും അടങ്ങുന്ന ഏകശിലാത്മക വികസനകാഴ്ചപ്പാടുകള്‍ക്ക് സമൂലമായ മാറ്റം വരണമെന്ന് തന്നെയാണ് സെന്‍ നിരീക്ഷിക്കുന്നത്. Development നെ എന്ത് കൊണ്ട് Freedom എന്ന പദം കൊണ്ട് നിർവചിച്ചുകൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു. പട്ടിണി എന്നതിനെ വരുമാന കമ്മി എന്ന് പറയുന്നതിന് പകരം Capability deprivation എന്ന് പറയുകയാണ് വേണ്ടത് എന്ന് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് അമേരിക്കയിലെ വെളുത്തവര്‍ഗക്കാരനേക്കാള്‍ പാവപ്പെട്ടവന്‍ അവിടുത്തെ കറുത്തവര്‍ഗക്കാരനുമായിരിക്കുമെങ്കിലും അയാള്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനങ്ങളേക്കാള്‍ സമ്പന്നനായിരിക്കുമെന്ന് സാരം. മൊത്ത ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ബ്രസീലിലെയും സൗത്ത് ആഫ്രിക്കയിലെയും പൗരന്മാര്‍ ചൈനയിലേയും കേരളത്തിലെയും ജനങ്ങളേക്കാള്‍ ചിലപ്പോള്‍ സമ്പന്നരായിക്കും. പക്ഷേ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ രണ്ടാമത്തവരായിരിക്കും ഏറെ മുന്നില്‍. ഇവിടെ സമ്പത്ത്, പട്ടിണി, സ്വാതന്ത്യം, സമത്വം എന്നീ സവിശേഷതകള്‍ക്ക് പുതിയ അര്‍ഥം അനിവാര്യമാണെന്ന് അമര്‍ത്യാസെന്‍ പറയുന്നുണ്ട്. ഗണാത്മകതയുടെ ചട്ടക്കൂട് കൊണ്ട് മൂടപ്പെട്ട സാമ്പത്തിക വിശകലനങ്ങളെ ചെറുക്കും വിധം, അമര്‍ത്യാസെന്‍ ഭംഗിയായി വികസനം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ലളിതമായി ഈ കൃതിയില്‍ അനാവൃതമാക്കുന്നുണ്ട്. സാമൂഹിക ശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ എല്ലാ പാഠ്യശാഖകളും തുന്നിചേര്‍ത്ത് വിശകലനം ചെയ്യുന്ന ‘സ്വാതന്ത്രമാണ് വികസനം’ എന്ന ഈ കൃതി നമ്മെയും നമുക്ക് ചുറ്റുള്ളവരെയും മനസ്സിലാക്കാന്‍ ഉപകാരപ്പെടട്ടെ…Freedom എന്താണ് എന്ന് നിര്‍വചിക്കാന്‍ സംസ്‌കൃത കൃതിയായ ബൃഹദാരണ്യക ഉപനിഷത്തിലെ ഒരു ചെറു സംഭാഷണം അമര്‍ത്യാസെന്‍ കൂട്ടിചേര്‍ക്കുന്നുണ്ട്a woman named Maitreyee and her husband, Yajnavalkya, proceed rapidly to a bigger issue than the ways and means of becoming more wealthy: How far would wealth go to help them get what they want? Maitreyee wonders whether it could be the case that if ‘the wholeearth, full of wealth’ were to belong just to her, she could achieve immortality through it. ‘No,’ responds Yajnavalkya, ‘like the life ofrich people will be your life. But there is no hope of immortality by wealth.’ Maitreyee remarks, ‘What should I do with that by whichI do not become immortal?’കര്‍തൃത്വവും (Agency) തെരഞ്ഞെടുപ്പും(Choice) നമ്മുടെ വികസനത്തിന്റെ മുഖ്യ ഉപാധികളാണെന്ന് ഉറപ്പിച്ച് കൊണ്ട് തന്നെ അദ്ദേഹം പറയുന്നു( നേരത്തെ പട്ടിണികിടക്കുന്നവന് പട്ടിണിക്കെതിരെ സമരം ചെയ്യാന്‍ കയ്യില്ലല്ലോ….)Indeed, sometimes a person may have a very strong reason to have an option precisely for the purpose of rejecting it. For example,when Mahatma Gandhi fasted to make a political point against the Raj, he was not merely starving, he was rejecting the option of eating(for that is what fasting is). To be able to fast, Mohandas Gandhi had to have the option of eating (precisely to be able to reject it); a famine victim could not have made a similar political point

Leave a Reply

Your email address will not be published. Required fields are marked *