മനശ്ശാസ്ത്ര സമീപനത്തിൽ നിന്നും പ്രൊപ്പഗണ്ട

കോവിഡ് കാലത്തെ സൈബർ പൊതുമണ്ഡലത്തെക്കുറിച്ചുള്ള പഠനലേഖനത്തിനു വേണ്ടി സുഹൃത്തും മാധ്യമപഠന വിദ്യാർത്ഥിയുമായ Muhammed Swalih ചൂണ്ടിക്കാണിച്ച പുസ്തകത്തെ (മുഴുവൻ വായിച്ചു കഴിഞ്ഞിട്ടില്ല) ഇവിടെ പരിചയപ്പെടുത്തുന്നു. ജാക്വസ് എല്ലുൾ ഫ്രഞ്ച് തത്ത്വചിന്തകൻ, നിയമ പണ്ഡിതൻ, സാമൂഹ്യശാസ്ത്രജ്ഞൻ, രാഷ്ട്രീയ ചിന്തകൻ എന്നിങ്ങനൊയൊക്കെ അറിയപ്പെടുന്നു. Propaganda The Formation Of Men’s Attitudes എന്ന അദ്ദേഹത്തിൻ്റെ പുസ്തകം സാമൂഹ്യശാസ്ത്ര സമീപനത്തിൽ നിന്നും മനശ്ശാസ്ത്ര സമീപനത്തിൽ നിന്നും പ്രൊപ്പഗണ്ടയെ പഠിക്കാനുള്ള ആദ്യ ശ്രമമാണ്.”Propaganda is a good deal less the political weapon of a regime (it is that also) than the effect of a technological society that embraces the entire man and tends to be a completely integrated society.”സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനത്തിൽ പ്രത്യേക താത്പര്യമെടുത്ത, സാങ്കേതിക സ്വേച്ഛാധിപത്യത്തിനെക്കുറിച്ച് ചിന്തിച്ച തത്ത്വചിന്തകനായും എല്ലുൾ കണക്കാക്കപ്പെടുന്നു. “ആഗോളതലത്തിൽ ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക” എന്ന വാചകം അദ്ദേഹം ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മുതലാളിത്തം പുതിയ സാമൂഹിക ക്ലാസുകളെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും സാമ്പത്തിക ശക്തികളെയും എങ്ങനെ വളർത്തിയെടുത്തുവെന്ന് മാർക്സ് വിശദമായി വിവരിച്ചതുപോലെ, സാങ്കേതികവിദ്യയുടെ ഉയർച്ചയും രാഷ്ട്രീയ, സമൂഹ, സാമ്പത്തികശാസ്ത്ര രംഗത്ത് അതിന്റെ സ്വാധീനവും ഇരുപതാം നൂറ്റാണ്ടിലെ കാൾ മാർക്സ് എന്നറിയപ്പെടുന്ന ജാക്വസ് എല്ലുൽ പ്രവചിച്ചു.ആധുനിക ജീവിതത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. ഭരണകൂടവുമായുള്ള, അധികാരങ്ങളുമായുള്ള സമൂഹത്തിൻ്റെ വ്യക്തിയുടെ ബന്ധം അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പ്രമേയങ്ങളിലൊന്നാണ്. അതുകൊണ്ടാണ് സമകാലിക ജീവിതത്തിന്റെ കേന്ദ്ര സവിശേഷതയായ പ്രൊപഗണ്ടയെക്കുറിച്ചുള്ള പുസ്തകം അദ്ദേഹം എഴുതുന്നത്. ”To be effective, propaganda must constantly short-circuit all thought and decision. It must operate on the individual at the level of the unconscious. He must not know that he is being shaped by outside forces…but some central core in him must be reached in order to release the mechanism in the unconscious which will provide the appropriate – and expected – action.”നാസി, കമ്മ്യൂണിസ്റ്റ്, ഡെമോക്രാറ്റിക് എന്നിവർ നടത്തുന്ന നടത്തിയ പ്രൊപഗണ്ടകളിലെ സമാനതകൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ഫ്രഞ്ച് ഫിലോസഫറായ ജാക്വസ് എല്ലുൽ. പ്രൊപഗണ്ടയെ എതിർക്കാൻ ഏറ്റവും മികച്ച രോഗനിർണയമാണ് വിദ്യാഭ്യാസം എന്ന ധാരണയെ തിരുത്തുകയാണ് അദ്ദേഹം ‘പ്രൊപഗണ്ട ദെ ഫോർമേഷൻ ഓഫ് മെൻസ് ആറ്റ്യുറ്റൂഡ്’ എന്ന ഗ്രന്ഥത്തിലൂടെ. പ്രീ-പ്രൊപഗണ്ടക്ക് വിദ്യഭ്യാസവുമായി സാമ്യമുണ്ട് എന്ന് കണ്ടെത്തുകയും ചെയ്യുന്നു. പൂർണതോതിൽ വിവരങ്ങൾ എത്താത്ത ഇടങ്ങളിൽ ഫാക്റ്റുകളായി വിവരങ്ങൾ എത്തിക്കുന്നതാണ് പ്രീ- പ്രോപഗണ്ട.ബുദ്ധിജീവികളെ ആധുനിക പ്രോപഗണ്ടയുടെ വാഹകരായി നിയോഗിക്കുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്. അവർ പരിശോധന പരിശോധിക്കാൻ ആവാതെ ഇത്തരത്തിലുള്ള വിവരങ്ങൾ അവർ ആഗിരണം ചെയ്യുന്നു. നമ്മുടെ കാലത്തെ എല്ലാ പ്രശ്നത്തിനും അവരുടെ അഭിപ്രായങ്ങൾ നൽകാൻ അവർ നിർബന്ധിതരാകുന്നു. അവർ നൽകുന്ന വിവരങ്ങൾ ദഹിക്കാത്തതാണെങ്കിലും അതിന് വഴങ്ങേണ്ടി വരുന്നു. സ്വയം വിലയിരുത്തുകരായി അവർ രൂപാന്തരം പ്രാപിക്കുന്നു. വിവരങ്ങളും വസ്തുതകളും തമ്മിലുള്ള വിടവിനെ നികത്താൻ പലപ്പോഴും ഭരണകൂടം ഉപയോഗിക്കുന്ന ടൂൾ കൂടിയാണ് ബുദ്ധിജീവികൾ.പ്രൊപ്പഗണ്ടക്ക് മറ്റുള്ളവർ നൽകിയ നിർവചനങ്ങൾ അദ്ദേഹം നൽകുന്നുണ്ട്. എന്നാൽ സ്വന്തമായി അദ്ദേഹം നിർവചിക്കാതെ സ്റ്റേറ്റ് മനുഷ്യനെ ഉപയോഗിക്കുന്ന എല്ലാ വിധത്തെയും പ്രൊപ്പഗണ്ടയായി മനസ്സിലാക്കുന്നു.”Everything depends on what kind of a State makes use of propaganda.”ഈ പുസ്തകത്തെ സാംസ്കാരിക വിമർശനപഠന വായന നടത്താനാണ് ഞാൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *