ബാലിയിലെ കോഴിപ്പോരിനെക്കുറിച്ച് ഗിയേര്‍ട്‌സിന്റെ വിശകലനം

നാളിതുവരെ വായിച്ച പുസ്തകങ്ങളില്‍ ഒത്തിരി ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ പ്രയാസമാണെങ്കിലും ചുരുക്കം ചിലര്‍ വായിച്ചതും എന്നാല്‍ ഏറെ ഇഷ്ടപ്പെട്ടതുമായ ചില പുസ്തകങ്ങളാണ് പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴ് ദിവസത്തെ പുസ്തക ചലഞ്ചായത് കൊണ്ട് തന്നെ സമൂഹശാസ്ത്രം, സാഹിത്യം, മതം, രാഷ്ട്രീയം, നിരൂപണം എന്നീ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന ഏഴ് പുസ്തകങ്ങളുടെ ഹൃസ്വമായ പരിചയപ്പെടുത്തല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും എന്റെ പഠന മേഖലയായത് കൊണ്ട് ആദ്യത്തെ പുസ്തകം Anthropology of Religion/Islam നെക്കുറിച്ചുള്ളതായിക്കോട്ടെ…ഒന്നാം ദിവസം/ പുസ്തകം-1Clifford Geertz – Islam Observed Religious Development in Morocco and Indonesiaഅമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ക്ലിഫോര്‍ട് ഗിയേര്‍ട്‌സ് ഇന്ത്യോനേഷ്യയിലും മൊറോക്കയിലും രൂപപ്പെടുകയും വികസിക്കുകയും ചെയ്ത മുസ്ലിം ജീവിതങ്ങളെ ചരിത്രപരമായ സംഭവങ്ങളിലൂടെ താരതമ്യ പഠനത്തിന് വിധേയമാക്കുന്നതാണ് പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കം. Anthropology of Religion ല്‍ രീതിശാസ്ത്രപരമായ സവിശേഷത പുലര്‍ത്തിയിരുന്ന ഗിയേര്‍ട്‌സ് വികസപ്പിച്ച രീതിയാണ് പ്രതീകാത്മക നരവംശശാസ്ത്രം/ Symbolic Anthropology. നമുക്ക് ചുറ്റുമുള്ള സമൂഹവും സംസ്‌കാരവും ഓരോ സവിശേഷ ചിഹ്നങ്ങള്‍ അടങ്ങിയതാണെന്നും അവക്ക് സൂക്ഷ്മമായ ആഖ്യാനവും വ്യാഖ്യാനവും ഒരു പാഠത്തിനു നല്‍കുന്ന പോലെ നല്‍കണമെന്നതായിരുന്നു ഗിയേര്‍ട്‌സ് മുന്നോട്ട് വെച്ചത്. ഗിയേര്‍ട്‌സിന്റെ ഗഹന വിവരണം( Thick Description) എന്ന പദാവലി അങ്ങനെയാണ് പ്രസിദ്ധമാവുന്നത്. ബാലിയിലെ കോഴിപ്പോരിനെക്കുറിച്ച് ഗിയേര്‍ട്‌സിന്റെ വിശകലനം ഏറെ പ്രസിദ്ധമാണ് ( Deep Play : Notes on the Balinese Cockfight). ഇസ്ലാം എന്ന മതത്തിന് ഏക മുഖം നല്‍കുന്നതിന് പകരം പ്രാദേശിക ഭിന്നതകളോടെ അതിന്റെ വളര്‍ച്ചയും വികാസവും ആവിഷ്‌കാരവും പലതരത്തിലാണെന്ന് അദ്ദേഹം കാണുന്നു. മൊറോക്കന്‍ ഇസ്ലാം സാമ്പ്രദായികവും പ്രത്യയശാസ്ത്ര കണിശത പുലര്‍ത്തുന്നതും ഗോത്രപാരമ്പര്യമുള്ളതുമാകുമ്പോള്‍ ഇന്ത്യോനേഷ്യന്‍ ഇസ്്‌ലാം ബഹുസ്വരവും വിശാലവും പുരോഗമനവുമാണെന്ന് അദ്ദേഹം നിര്‍വചിക്കുന്നു. ഗിയേര്‍ട്‌സിന്റെ ആഖ്യാനത്തിലെ Duality യും ഓറിയന്റല്‍ ചട്ടക്കൂടും ചിലയിടത്ത് അദ്ദേഹത്തിന്റെ എത്‌നോഗ്രഫിയുടെ സമഗ്രതയെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും( റൈമണ്ട് ഫേര്‍ത്തിന്റെ നിരീക്ഷണം) ആഖ്യാനവും നിരീക്ഷണങ്ങളും ഇരു രാജ്യങ്ങളെയും സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ നമ്മെ ഏറെ പ്രേരിപ്പിക്കുന്നുണ്ട്. ഗിയേര്‍ട്‌സ് തന്റെ ആമുഖം തുടങ്ങുന്നത് ഇങ്ങനെ:” Bad poets borrow’ T.S Eliot has said , ‘good poets steal’. I have tried in what follows to be, in this respect anyway, a good poet, and to take what i have needed from certain others and make it shamelessly my own. but such thivery is in great part general and undefined, and almost unconscious process of selection, absorption and reworking. So that after awhile one know no longer quite knows where one’s argument comes from, how much of it it is his and how much is other’s.ഏതായാലും ഒരു വ്യക്തി എത്ര ഒരു സമൂഹത്തെ എത്‌നോഗ്രഫിക് പഠനത്തിന് വിധേയമാക്കിയാലും അയാള്‍ക്ക് അതിന്റെ പൂര്‍ണ്ണയിലെത്തുക അത്ര എളുപ്പമെല്ലെന്ന് ചൂണ്ടികാണിക്കാന്‍ ഗിയേര്‍ട്‌സ് ഒരു രസകരമായ ഇന്ത്യന്‍ കഥ പറയുന്നുണ്ട്.There is an Indian story — at least I heard it as an Indian story — about an Englishman who, having been told that the world rested on a platform which rested on the back of an elephant which rested in turn on the back of a turtle, asked (perhaps he was an ethnographer; it is the way they behave), what did the turtle rest on? Another turtle. And that turtle? ‘Ah, Sahib, after that it is turtles all the way down”(The Interpretation of Cultures)ഈ കുറിപ്പ് നിങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടെ…..

Leave a Reply

Your email address will not be published. Required fields are marked *